കെ.എം.സി.സി കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് - ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു. കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കോട്ടകളായി അറിയപ്പെടുന്ന കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളില്‍ നിന്നുള്ള ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ യുവജന പങ്കാളിത്തം കൊണ്ടും പഠനാര്‍ഹമായ ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കൊടുവള്ളി മണ്ഡലം, കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളുടെയും സൌദി നേഷനല്‍ കമ്മിറ്റി സാരഥികളുടെയും നെത്ര് ത്വത്തില്‍ ജിദ്ദ ഷറഫിയ ഹില്‍ ടോപ് ഓഡി റ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പി.ടി.മുഹമ്മദ് സാഹിബ്, അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . എം.എസ.എഫ്., യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവ രംഗത്തുണ്ടായിരുന്ന പരിചിതരും അപരിചിതരുമായ സ്വന്തം നാട്ടുകാരില്‍ പലരും കെ.എം.സി.സി യുടെ തണലില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതൊരു അവിസ്മരണീയ സംഗമം കൂടിയായി.
