Jeddah:
സുവർണ്ണ നഗരിയുടെ പ്രവാസി കൂട്ടായ്മ വിസ്മയ കരമായ രണ്ടു സംരംഭങ്ങളുമായി കര്മ്മ മണ്ഡലത്തിൽ മാതൃക തീർക്കാനൊരുങ്ങുകയാണു.
കെ.എം.സി.സി ജിദ്ദാ കൊടുവള്ളി മണ്ഡലം കമ്മിറ്റി, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നിർമ്മിക്കുന്ന "പ്രവാസി ബൈത്തു റഹ്മ" പദ്ധതി പ്രഖ്യാപനവും, പുതുതായി രൂപം നൽകിയ സൗദി കൊടുവള്ളി പ്രവാസി സംരംഭമായ കമ്പനി നിക്ഷേപക സംഗമവും അനുബന്ധ പരിപാടികളും ( 2 - 5 - 2014 വെള്ളി രാത്രി 8.30 ന് ) ജിദ്ദ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ "ബൈത്തു റഹ്മ പദ്ധതി" പ്രഖ്യാപനവും ഫണ്ട് സ്വീകരണവും നിർവഹിക്കും.
കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രമുഖ കെ.എം.സി.സി നേതാക്കളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കും.

No comments:
Post a Comment