ചരിത്ര പരമായ കാരണങ്ങളാല്‍ പിന്നോക്കമായിപ്പോയ ഒരു സമുദായത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ ഉന്നമനത്തിലെത്തിക്കാനും ഇന്ന് കാണുന്ന അഭിമാനാര്‍ഹമായ സ്വത്വം നേടിക്കൊടുക്കാനും മുസ്ലിം ലീഗിന് സാധ്യമായത് ആത്മാര്‍ഥതയുടെ ആള്‍ രൂപങ്ങളായ മഹാ മനീഷികളുടെ അവിശ്രമ പരിശ്രമം കൊണ്ടും സമുദായത്തിന്റെ അകമഴിഞ്ഞ സഹകരണം കൊണ്ടുമാണ്. കേരളത്തില്‍ മാത്രമൊതുങ്ങുന്ന ഒരു പ്രത്യയ ശാസ്ത്ര വീക്ഷണമല്ല നമ്മുടെ സാരഥികള്‍ വിഭാവനം ചെയ്തത്. കാലാകാലങ്ങളില്‍ ഇതര സംസ്ഥാനങ്ങളിലും ഭരണ പങ്കാളികളായും അല്ലാതെയും പാര്‍ട്ടി അതിന്റെ സ്ഥാപിത ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വന്നിട്ടുണ്ടെങ്കിലും സുശക്തമായ അടിത്തറ പാകാന്‍ സാധ്യമായത് കേരളത്തില്‍ ആണെന്നത് ചരിത്രത്തിന്റെ വിസ്മയമായി നില നില്‍ക്കുന്ന യാഥാര്‍ത്ഥ്യം. തീവ്ര വാദത്തിലെക്കും വിഘടന വാദത്തിലെഓമനപ്പേരില്‍ ഇതര രാഷ്ട്രീയ കക്ഷികളിലെ ഒരു വിഭാഗം മുസ്ലിം കള്‍ മുസ്ലിം ലീഗിന്റെ തികച്ചും സുതാര്യമായ ലക്ഷ്യങ്ങല്‍ക്കെതിരെ നടത്തി വന്ന പ്രചാരണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നു കാലം തെളിയിച്ചു. ഏതു തരം വിമര്‍ശനങ്ങളെയും കര്‍മ്മ വീഥിയിലെ നന്മകള്‍ കൊണ്ട് പ്രതിരോധിച്ച മുസ്ലിം ലീഗിന്റെ ആസ്തിക്യം രാജ്യ രക്ഷക്കും ന്യൂന പക്ഷ സമുധാരണത്തിനും ഒരവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന്‍ മുസ്ലിം ഉമ്മറത് ഇന്ന് തിരിച്ചറിയുന്നത് ശുഭോദര്‍ക്കമാണ്.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ ക്കും സമൂഹത്തെ കൊണ്ടെത്തിക്കാന്‍ ദുശക്തികളുടെ ശ്രമങ്ങള്‍ നടന്നപ്പോള്‍, രാജ്യ ദ്രോഹികളെ ഒറ്റപ്പെടുത്താനും, ക്ഷുഭിത യൌവനത്തിന് സമാധാനത്തിന്റെ വഴി കാണിച്ചു കൊടുക്കാനും ദേശ സ്നേഹത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നു കൊടുത്തു ഹരിത പതാകയുടെ തണലില്‍ ആത്മ വിശ്വാസം നല്‍കിയത് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗാണ്. ദേശീയ മുസ്ലിംകള്‍ എന്ന സാഹിബും, ഖാ ഇദുല്‍ ഖൌം സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളും, പാണക്കാട് സയ്യിദ് പി.എം .എസ് എ പൂക്കോയ തങ്ങളും, സീതിസാഹിബും സി.എഛ് മുഹമ്മദ് കോയ സാഹിബും, ഉള്‍പ്പെടെ അനേകം മഹാരഥന്മാര്‍ ഈ സമുദായത്തിന്റെ കാവലാളുകലായി നമുക്ക് മുന്‍പേ കടന്നു പോയി. നിസ്വാര്‍ത്ഥ സേവകരായി എത്രയെത്ര മഹദ് വ്യക്തികള്‍ .. ഒരു സ്നേഹ സ്പര്‍ശമായി ലക്ഷോപ ലക്ഷം ജന ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.. ആ ധന്യ പാത പിന്‍ തുടര്‍ന്ന് നമുക്ക് വഴി കാട്ടുന്ന പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ നമുക്ക് ചേര്‍ന്ന് നില്‍ക്കാം . കര്‍മ്മ വീഥിയില്‍ പ്രാര്‍ഥനാപൂര്‍വ്വം.... മുസ്ലിം ലീഗ് സിന്ദാബാദ്.....
No comments:
Post a Comment