കോഴിക്കോട് നഗരത്തില്‍ നിന്നും ഇരുപത്തി മൂന്നു കിലോമീറ്റര്‍. ദേശീയ പാത ഇരുന്നൂറ്റി പന്ത്രണ്ട് ഊട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൂനൂര്‍ പുഴയുടെ തീരത്ത് പ്രക്രതി രമണീയമായ പ്രദേശം. സ്വാതന്ത്ര്യ സമരത്തിന്റെ വീര ഗാഥകള്‍ക്കൊപ്പം, ശഹീദ് ടിപ്പു സുല്‍ത്താന്‍ കടന്നു പോയ രാജ വീഥിയില്‍ അന്നത്തെ ആ കുളമ്പടി ശബ്ദം ഓര്‍മയില്‍ സൂക്ഷിക്കുന്ന, മലബാറിന്റെ മഹത് സംസ്കൃതിക്കൊപ്പം കനക ശോഭയില്‍ തിളങ്ങുന്ന സുവര്‍ണ്ണ നഗരി. കൊടുവള്ളി ക്ക് ധാരാളം ഉണ്ട് വിശേഷണങ്ങള്‍. ... തെല്ലൊരഹങ്കാരത്തോടെ കൊടുവള്ളിക്കാര്‍ ഇന്നും പറയും. കേരളത്തില്‍ എവിടെ യൊക്കെ തെരഞ്ഞാലും കാണാത്ത ചില നന്മകള്‍ കാത്തു സൂക്ഷിക്കുന്ന നാടാണ് ഇത്. വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കോ കമ്യുണിസ്റ്റ് കാര്‍ക്കോ വളക്കൂറുള്ള മണ്ണല്ല കൊടുവള്ളി. അത് കൊണ്ട് തന്നെ മുസ്ലിം ലീഗിന്റെ ഈ ഉരുക്ക് കോട്ട നന്മയുടെ ചിഹ്നമായി തല ഉയര്‍ത്തി നില്‍ക്കുന്നു..
ഏറ്റവും ഒടുവിലെ പുന ക്രമീകരണത്തില്‍ കൊടുവള്ളി, കിഴക്കോത്ത് , മടവൂര്‍, നരിക്കുനി,
കട്ടിപ്പാറ, താമരശ്ശേരി, ഓമശ്ശേരി എന്നീ ഏഴു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കൊടുവള്ളി നിയമ സഭാ നിയോജക മണ്ഡലം യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ്. പ്രദേശത്തിന്റെ നാനാ വിധ പുരോഗതികളില്‍, ഇ അഹമ്മദ് സാഹിബും, മര്‍ഹൂം പി.വി മുഹമ്മദ് സാഹിബും, മര്‍ഹൂം പി.എം അബു ബക്കര്‍ സാഹിബും, സി മോയിന്‍ കുട്ടി സാഹിബ്, സി മമ്മുട്ടി തുടങ്ങി മണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ കയ്യൊപ്പുകാണാം. വി.എം ഉമര്‍ മാസ്റ്ററാണ് ഇപ്പോള്‍ കൊടുവള്ളി മണ്ഡലം എം.എല്‍.എ.
ഹരിത രാഷ്ട്രീയത്തിന്റെ സമത്വ സുന്ദരമായ സ്നേഹ സാന്ത്വന സ്പര്‍ശമായി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവാസ ലോകത്തെങ്ങും നിറഞ്ഞു നില്‍ക്കുമ്പോള്‍ .. വിശുദ്ധ ഗേഹങ്ങളുടെ കവാട നഗരിയായ ജിദ്ദ മഹാ നഗരത്തില്‍ കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി പ്രവര്‍ത്തകര്‍ കര്‍മ നിരതരാണ്.
No comments:
Post a Comment