27-12-2013 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കു ജിദ്ദ ഹംദാനിയ അൽ വഫ ഓഡി റ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ വിജയത്തിന്നായി കെ.കെ.അൻവർ കണ്‍വീനർ ആയി സബ് കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചു. ഉസ്മാൻ എടത്തിൽ രക്ഷാധികാരിയാണ്.
ജിദ്ദയിലെ വിവിധ മേഖലകളിൽ കാലാകാലങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പരിചിതരും അപരിചിതരുമായ സ്വന്തം നാട്ടുകാർക്ക് നേരിൽ കാണാനും, പ്രദേശത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സേവന സംരംഭങ്ങൾക്കും എകീക്ര്ത രൂപം നല്കാനും ലക്ഷ്യമിട്ട് നടത്തുന്ന സംഗമത്തിൽ ഡോക്ടർ ഇസ്മായിൽ മരിതേരി മുഖ്യ പ്രഭാഷണം നടത്തും.
ചിത്ര രചന, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികളുടെ കലാ മത്സരങ്ങൾ ഒരുങ്ങുന്ന വേദിയിൽ പ്രരിപാടികളിൽ പങ്കെടുക്കാന് താല്പര്യമുള്ളവർ 26-12-2013 നു മുൻപായി സലിം പൂക്കോട് ( 0502628526 ) നസീര് തങ്ങൾ ( 0530097833 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments:
Post a Comment