Saturday, December 28, 2013

കുടുംബ സംഗമം


കൊടുവള്ളി മണ്ഡലം ജിദ്ദാ  കെ.എം.സി. സി കുടുംബ സംഗമം  കെ.എം.സി. സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെ.പി. മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.


സുവർണ്ണ നഗരിയുടെ ഗ്രഹാതുര ചിന്തകളുണർത്തി ജിദ്ദയിലെ കൊടുവള്ളി സ്വദേശികളായ പ്രവാസി സമൂഹം ഹംദാനിയ അൽ വഫാ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ, സംഘാടകരായ കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി പ്രവർത്തകർക്ക് അത് ആത്മ നിർവൃതിയുടെ നിമിഷങ്ങളായി.

ഒരേ നഗരത്തിന്റെ പല ഭാഗങ്ങളിലായി വര്ഷങ്ങൾ കഴിഞ്ഞിട്ടും പരസ്പരം കാണാൻ  കഴിയാതെ പോയ സ്വന്തം നാട്ടുകാരെയും സ്വന്തക്കാരെയും നേരിൽ കാണാനും പഴയ സൌഹൃദങ്ങൾ പുതുക്കാനും ലഭിച്ച അപൂർവ്വ അവസരം ഏവര്ക്കും നവ്യാനുഭവമായി. 

"ബൈത്തുറഹ്മ" ഭവന പദ്ധതി യും, മണ്ഡലത്തിലെ  അര്ഹരായ വിദ്യാർഥികൾക്കു എര്പ്പെടുത്തുന്ന സ്കോളർ ഷിപ്പ് സംരംഭങ്ങളും  ഉൾപ്പെടെ മണ്ഡലം കെ.എം.സി.സി തുടരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പു വരുത്താനും, പ്രവാസികൾ അഭിമുഖീകരിക്കുന്ന സങ്കീര്ണ്ണമായ പ്രശ്നങ്ങളിൽ ആവശ്യമായ ബോധ വൽക്കരണം നടത്താനും സംഗമം ആഹ്വാനം ചെയ്തു. 

കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം  കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെപി മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാദനം  ചെയ്തു. 
പ്രസിഡന്റ്റ് ലത്തീഫ് കളരാന്തിരി യുടെ അദ്ധ്യക്ഷതയിൽ  ചേര്ന്ന ഉദ്ഘാടന സെഷനിൽ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് സി.കെ അബ്ദു റഹിമാൻ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ വെള്ളിമാട് കുന്ന്, അഷ്‌റഫ്‌ നെല്ലാങ്കണ്ടി, കൊടുവള്ളി മണ്ഡലം കമ്മിറ്റി ട്രഷറർ സുലൈമാൻ വാവാട്, അബ്ദുറഹ്മാൻ ഇമാദ്, ഉസ്മാൻ എടത്തിൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

പ്രൊഫസർ ഇസ്മായിൽ മരിതേരി നയിച്ച  ബോധവൽക്കരണ ക്ലാസ് കുട്ടികളും കുടുംബിനികളും അടങ്ങുന്ന വലിയ സദസ്സിനു അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
 
കണ്‍ വീനർ കെ.എകെ അൻവർ, നസീര് തങ്ങൾ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.   
മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുസ്സലാം സ്വാഗതവും സലിം പൂക്കോട് നന്ദിയും പറഞ്ഞു. 

കുട്ടികൾക്കായി നടത്തപ്പെട്ട മത്സരങ്ങളും, വർണ്ണവിസ്മയം തീർത്ത ഒപ്പന, ദഫ് മുട്ട്, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും,  റജിസ്ട്രേഷൻ കൂപ്പണ്‍ നറുക്കെടുപ്പും ഉപഹാര സമർപ്പണങ്ങളും കഴിഞ്ഞ് സംഗമം സമാപിക്കുമ്പോൾ ശനിയാഴ്ച പുലര്ച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു. 




















No comments:

Post a Comment