കൊടുവള്ളി മണ്ഡലം ജിദ്ദാ കെ എം സി സി സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ വിപുലമായ പരിപാടികളോടെ അരങ്ങേറും. മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ജിദ്ദയിലെ പ്രതിഭാ ധനരായ കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി നസീര് തങ്ങൾ , കെ.കെ അൻവർ, സലിം എന്നിവര് അറിയിച്ചു.
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ പ്രവാസി സംരംഭങ്ങളിൽ ശ്രദ്ധേയമായ ഒരു കാൽ വെയ്പാണു ബൈത്തു റഹ്മ ഭവന പദ്ധതി. പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈത്തു റഹ്മ പദ്ധതിയുടെ വിജയത്തിനായി ജിദ്ദയിൽ ഉള്ള കൊടുവള്ളി പ്രദേശത്തെ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും, പദ്ധതി ലക്ഷ്യത്തിനപ്പുറം കൂടുതൽ വിപുലമാക്കാനും ഈ സംഗമത്തോടെ സാധ്യമാകും എന്നാണു സംഘാടകരുടെ കണക്കു കൂട്ടൽ.

No comments:
Post a Comment