കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി
കർമ്മ രംഗത്ത് വിസ്മയം തീർത്ത്
പുതിയൊരു സംരംഭവുമായി മാത്രക തീർക്കുകയാണ് .
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പ്രവാസി സമൂഹത്തിന്റെ
ദയാ വായ്പുകൾക്കു മാത്രമായി.
മാറാ വ്യാധികളും തീരാ ദുഖങ്ങളും കഠിന പരീക്ഷണങ്ങളും തളർത്തിയ
നിസ്സഹായരായ അനേകം സഹോദരങ്ങൾ നമുക്കു ചുറ്റും കാത്തിരിക്കുന്നു.
സ്വ ജീവിതത്തിന്റെ സുഖ സൌകര്യങ്ങൾ ത്യജിച്ചും,
സ്വപ്നങ്ങളും സ്വകാര്യ സങ്കടങ്ങളും മനസ്സിലൊതുക്കിയും
ഒരോ പ്രവാസിയും നിത്യ വരുമാനത്തിൽ നിന്നു നീക്കി വെക്കുന്ന
വിയർപ്പിന്റെ ഗന്ധമുള്ള നാണയത്തുട്ടുകളാണ്
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത്.
കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ സന്നദ്ധ സേവനങ്ങളിലൂടെ
മാതൃക തീത്ത കെ.എം.സി.സി യുടെ ആത്മാർഥമായ സഹകരണത്തിലൂടെ
യാതാർഥ്യമാകുന്ന മറ്റൊരു ബൃഹദ് പദ്ധതിയാണു`
“ ബൈത്തു റഹ്മ” ഭവന പദ്ധതി.
തല ചായ്ക്കാൻ ഇടമില്ലാത്ത, തികച്ചും അർഹരായ പാവപ്പെട്ടവർക്കു
സ്വന്തമായി ഒരു കൊച്ചു വീട് എന്ന ആശയവുമായി
പ്രവാസി സുഹൃത്തുക്കളെ സമീപിച്ചപോൾ, പൂർണ്ണമായി ഒരോ വീടുകൾ എറ്റെടുത്തും,
ഭാഗികമായി ചിലവുകൾ എറ്റെടുത്തും ഉൽസാഹ പൂർവ്വം സഹകരിച്ച
ഉദാര മനസ്കർ നല്കിയ ആത്മ ധൈര്യമാണു
കൊടുവള്ളി മണ്ഡലം ക്.എം.സി.സി പ്രവർത്തകരെ കർമ്മ നിരതരാക്കിയത്.
ഏതാനും വീടുകൾക്കുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തിക്കഴിഞ്ഞു.
പൂർണ്ണമായും പാരത്രിക നന്മ മാത്രം കാംക്ഷിച്ചു കൊണ്ടു
അതേറ്റെടുത്ത ഉദാര മനസ്കരായ സഹോദരങ്ങൾക്കു വേണ്ടി
പ്രാർഥനാ പൂർവ്വം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
ബാക്കി വീടുകൾക്കു വേണ്ടി വരുന്ന വലിയൊരു സാമ്പത്തിക സ്രോതസ്സ്
സാധാരണക്കാരായ പ്രവാസി സഹോദരങ്ങളിൽ നിന്നും കണ്ടെത്താനു
ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കല്ല്, സിമന്റ്, കമ്പി തുടങ്ങി കെട്ടിടനിർമ്മാണ സാധനങ്ങൾ തന്നും
കഴിയുന്ന സംഭാവനകൾ അർപ്പിച്ചും
പരമാവധി ആളുക്ളെ ഇതുമായി ബന്ധപ്പെടുത്തിയും പദ്ധതി വിജയിപ്പിക്കണമെന്നു് അപേക്ഷിക്കുകയാണു്.
"പ്രവാസി ബൈത്തു റഹ് മ" പദ്ധതിയുമായി സഹകരിക്കാൻ തയാറായ
ഉദാര മനസ്കരിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട്
2 - 5 - 2014 വെള്ളിയാഴ്ച ജിദ്ദ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ
നടക്കുന്ന സമ്മേളനത്തിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം
നിർവഹിക്കപ്പെടുകയാണ്.
നാട്ടിൽ നിന്നുള്ള ജന പ്രതിനിധികളും പ്രമുഖ നേതാക്കളും
സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി
പ്രസിഡണ്ട് ലത്തീഫ് കളരാന്തിരി,
സെക്രട്ടറി ഒ.പി അബ്ദുസ്സലാം,
ട്രഷറർ സുലൈമാൻ വാവാട് എന്നിവരുടെ നേത്രത്വത്തിൽ
കഠിന ശ്രമത്തിലാണ്
കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി. സി. പ്രവർത്തകർ.
--------------------------------------------