Saturday, December 28, 2013

കുടുംബ സംഗമം


കൊടുവള്ളി മണ്ഡലം ജിദ്ദാ  കെ.എം.സി. സി കുടുംബ സംഗമം  കെ.എം.സി. സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെ.പി. മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.


സുവർണ്ണ നഗരിയുടെ ഗ്രഹാതുര ചിന്തകളുണർത്തി ജിദ്ദയിലെ കൊടുവള്ളി സ്വദേശികളായ പ്രവാസി സമൂഹം ഹംദാനിയ അൽ വഫാ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ, സംഘാടകരായ കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി പ്രവർത്തകർക്ക് അത് ആത്മ നിർവൃതിയുടെ നിമിഷങ്ങളായി.

ഒരേ നഗരത്തിന്റെ പല ഭാഗങ്ങളിലായി വര്ഷങ്ങൾ കഴിഞ്ഞിട്ടും പരസ്പരം കാണാൻ  കഴിയാതെ പോയ സ്വന്തം നാട്ടുകാരെയും സ്വന്തക്കാരെയും നേരിൽ കാണാനും പഴയ സൌഹൃദങ്ങൾ പുതുക്കാനും ലഭിച്ച അപൂർവ്വ അവസരം ഏവര്ക്കും നവ്യാനുഭവമായി. 

"ബൈത്തുറഹ്മ" ഭവന പദ്ധതി യും, മണ്ഡലത്തിലെ  അര്ഹരായ വിദ്യാർഥികൾക്കു എര്പ്പെടുത്തുന്ന സ്കോളർ ഷിപ്പ് സംരംഭങ്ങളും  ഉൾപ്പെടെ മണ്ഡലം കെ.എം.സി.സി തുടരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പു വരുത്താനും, പ്രവാസികൾ അഭിമുഖീകരിക്കുന്ന സങ്കീര്ണ്ണമായ പ്രശ്നങ്ങളിൽ ആവശ്യമായ ബോധ വൽക്കരണം നടത്താനും സംഗമം ആഹ്വാനം ചെയ്തു. 

കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം  കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെപി മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാദനം  ചെയ്തു. 
പ്രസിഡന്റ്റ് ലത്തീഫ് കളരാന്തിരി യുടെ അദ്ധ്യക്ഷതയിൽ  ചേര്ന്ന ഉദ്ഘാടന സെഷനിൽ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് സി.കെ അബ്ദു റഹിമാൻ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ വെള്ളിമാട് കുന്ന്, അഷ്‌റഫ്‌ നെല്ലാങ്കണ്ടി, കൊടുവള്ളി മണ്ഡലം കമ്മിറ്റി ട്രഷറർ സുലൈമാൻ വാവാട്, അബ്ദുറഹ്മാൻ ഇമാദ്, ഉസ്മാൻ എടത്തിൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

പ്രൊഫസർ ഇസ്മായിൽ മരിതേരി നയിച്ച  ബോധവൽക്കരണ ക്ലാസ് കുട്ടികളും കുടുംബിനികളും അടങ്ങുന്ന വലിയ സദസ്സിനു അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
 
കണ്‍ വീനർ കെ.എകെ അൻവർ, നസീര് തങ്ങൾ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.   
മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുസ്സലാം സ്വാഗതവും സലിം പൂക്കോട് നന്ദിയും പറഞ്ഞു. 

കുട്ടികൾക്കായി നടത്തപ്പെട്ട മത്സരങ്ങളും, വർണ്ണവിസ്മയം തീർത്ത ഒപ്പന, ദഫ് മുട്ട്, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും,  റജിസ്ട്രേഷൻ കൂപ്പണ്‍ നറുക്കെടുപ്പും ഉപഹാര സമർപ്പണങ്ങളും കഴിഞ്ഞ് സംഗമം സമാപിക്കുമ്പോൾ ശനിയാഴ്ച പുലര്ച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു. 




















Wednesday, December 25, 2013

കുടുംബ സംഗമം നാളെ.

കൊടുവള്ളി മണ്ഡലം ജിദ്ദാ കെ എം സി സി സംഘടിപ്പിക്കുന്ന  കുടുംബ സംഗമം നാളെ വിപുലമായ പരിപാടികളോടെ അരങ്ങേറും. മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി വിവിധ കലാ മത്സരങ്ങളിൽ  പങ്കെടുക്കാൻ ജിദ്ദയിലെ പ്രതിഭാ ധനരായ കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി നസീര് തങ്ങൾ , കെ.കെ അൻവർ, സലിം  എന്നിവര് അറിയിച്ചു.

ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ   പ്രവാസി സംരംഭങ്ങളിൽ  ശ്രദ്ധേയമായ ഒരു കാൽ വെയ്പാണു  ബൈത്തു റഹ്മ  ഭവന പദ്ധതി. പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈത്തു റഹ്മ പദ്ധതിയുടെ  വിജയത്തിനായി  ജിദ്ദയിൽ ഉള്ള  കൊടുവള്ളി പ്രദേശത്തെ പ്രവാസി സമൂഹത്തിന്റെ   പങ്കാളിത്തം  ഉറപ്പു വരുത്താനും, പദ്ധതി ലക്ഷ്യത്തിനപ്പുറം  കൂടുതൽ വിപുലമാക്കാനും ഈ സംഗമത്തോടെ സാധ്യമാകും എന്നാണു സംഘാടകരുടെ കണക്കു കൂട്ടൽ.  

Sunday, December 22, 2013

ജിദ്ദാ കൊടുവള്ളി കുടുംബ സംഗമം


കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി കുടുംബ സംഗമവും കൊടുവള്ളി കൂട്ടായ്മയും സംഘടിപ്പിക്കുന്നു. 
27-12-2013  വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കു ജിദ്ദ ഹംദാനിയ അൽ വഫ ഓഡി റ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ വിജയത്തിന്നായി കെ.കെ.അൻവർ കണ്‍വീനർ ആയി  സബ്‌ കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചു. ഉസ്മാൻ എടത്തിൽ രക്ഷാധികാരിയാണ്.


ജിദ്ദയിലെ വിവിധ മേഖലകളിൽ കാലാകാലങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പരിചിതരും അപരിചിതരുമായ  സ്വന്തം നാട്ടുകാർക്ക്  നേരിൽ കാണാനും, പ്രദേശത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സേവന സംരംഭങ്ങൾക്കും എകീക്ര്ത രൂപം നല്കാനും ലക്ഷ്യമിട്ട് നടത്തുന്ന സംഗമത്തിൽ ഡോക്ടർ ഇസ്മായിൽ മരിതേരി മുഖ്യ പ്രഭാഷണം നടത്തും.

ചിത്ര രചന, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികളുടെ കലാ മത്സരങ്ങൾ ഒരുങ്ങുന്ന വേദിയിൽ പ്രരിപാടികളിൽ പങ്കെടുക്കാന് താല്പര്യമുള്ളവർ 26-12-2013 നു മുൻപായി  സലിം പൂക്കോട്  ( 0502628526 ) നസീര് തങ്ങൾ ( 0530097833 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Monday, October 1, 2012

കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു

കെ.എം.സി.സി കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് - ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു. കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കോട്ടകളായി  അറിയപ്പെടുന്ന കൊടുവള്ളി, കിഴക്കോത്ത്  പഞ്ചായത്തുകളില്‍ നിന്നുള്ള ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  യുവജന പങ്കാളിത്തം കൊണ്ടും പഠനാര്‍ഹമായ  ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കൊടുവള്ളി  മണ്ഡലം, കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളുടെയും  സൌദി നേഷനല്‍ കമ്മിറ്റി സാരഥികളുടെയും നെത്ര് ത്വത്തില്‍ ജിദ്ദ ഷറഫിയ ഹില്‍ ടോപ്‌  ഓഡി റ്റോറിയത്തില്‍ നടന്ന യോഗത്തില്‍  പി.ടി.മുഹമ്മദ്‌ സാഹിബ്,  അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്  എന്നിവര്‍ തെരഞ്ഞെടുപ്പ്  നിയന്ത്രിച്ചു . എം.എസ.എഫ്., യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവ  രംഗത്തുണ്ടായിരുന്ന പരിചിതരും അപരിചിതരുമായ സ്വന്തം നാട്ടുകാരില്‍ പലരും കെ.എം.സി.സി യുടെ തണലില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതൊരു അവിസ്മരണീയ സംഗമം കൂടിയായി.

കൊടുവള്ളി മണ്ഡലം സി.എച്ച് സെന്റര്‍ ഫണ്ട് കൈമാറി


സി.എച്ച് സെന്റര്‍ ഫണ്ടിലേക്ക് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സംഭരിച്ച  തുക, മണ്ഡലം കമ്മിറ്റി ട്രഷറര്‍ സുലൈമാന്‍ വാവാട്  കോഴിക്കോട് ജില്ലാ   കെ.എം .സി.സി സെക്രട്ടറി അബ്ദുറഹിമാന്‍ വെള്ളിമാട് കുന്ന്‍ നു  കൈമാറുന്നു.