Thursday, May 1, 2014

ബൈത്തു റഹ്മ പദ്ധതി" പ്രഖ്യാപനവും ഫണ്ട് സ്വീകരണവും


Jeddah:

സുവർണ്ണ നഗരിയുടെ പ്രവാസി കൂട്ടായ്മ വിസ്മയ കരമായ രണ്ടു സംരംഭങ്ങളുമായി  കര്മ്മ മണ്ഡലത്തിൽ മാതൃക തീർക്കാനൊരുങ്ങുകയാണു.

കെ.എം.സി.സി  ജിദ്ദാ കൊടുവള്ളി മണ്ഡലം കമ്മിറ്റി, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നിർമ്മിക്കുന്ന "പ്രവാസി ബൈത്തു റഹ്മ" പദ്ധതി പ്രഖ്യാപനവും, പുതുതായി രൂപം നൽകിയ  സൗദി കൊടുവള്ളി പ്രവാസി സംരംഭമായ കമ്പനി നിക്ഷേപക സംഗമവും അനുബന്ധ പരിപാടികളും   ( 2 - 5 - 2014  വെള്ളി രാത്രി 8.30 ന് )  ജിദ്ദ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ "ബൈത്തു റഹ്മ  പദ്ധതി" പ്രഖ്യാപനവും ഫണ്ട് സ്വീകരണവും നിർവഹിക്കും.  
കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രമുഖ കെ.എം.സി.സി  നേതാക്കളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കും.

Friday, April 18, 2014

"പ്രവാസി ബൈത്തു റഹ്മ" കൊടുവള്ളി



കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി
കർമ്മ രംഗത്ത് വിസ്മയം തീർത്ത്
പുതിയൊരു സംരംഭവുമായി മാത്രക തീർക്കുകയാണ് .

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പ്രവാസി സമൂഹത്തിന്റെ
ദയാ വായ്പുകൾക്കു മാത്രമായി.
മാറാ വ്യാധികളും തീരാ ദുഖങ്ങളും കഠിന പരീക്ഷണങ്ങളും തളർത്തിയ
നിസ്സഹായരായ അനേകം സഹോദരങ്ങൾ നമുക്കു ചുറ്റും കാത്തിരിക്കുന്നു.
സ്വ ജീവിതത്തിന്റെ സുഖ സൌകര്യങ്ങൾ ത്യജിച്ചും,
സ്വപ്നങ്ങളും സ്വകാര്യ സങ്കടങ്ങളും മനസ്സിലൊതുക്കിയും
ഒരോ പ്രവാസിയും നിത്യ വരുമാനത്തിൽ നിന്നു നീക്കി വെക്കുന്ന
വിയർപ്പിന്റെ ഗന്ധമുള്ള  നാണയത്തുട്ടുകളാണ്‌
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത്.
കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ സന്നദ്ധ സേവനങ്ങളിലൂടെ
മാതൃക തീത്ത കെ.എം.സി.സി യുടെ  ആത്മാർഥമായ സഹകരണത്തിലൂടെ
യാതാർഥ്യമാകുന്ന  മറ്റൊരു ബൃഹദ് പദ്ധതിയാണു`
 “ ബൈത്തു റഹ്മ” ഭവന പദ്ധതി.
തല ചായ്ക്കാൻ ഇടമില്ലാത്ത, തികച്ചും അർഹരായ പാവപ്പെട്ടവർക്കു
സ്വന്തമായി ഒരു കൊച്ചു വീട് എന്ന ആശയവുമായി
പ്രവാസി സുഹൃത്തുക്കളെ സമീപിച്ചപോൾ, പൂർണ്ണമായി ഒരോ വീടുകൾ എറ്റെടുത്തും,
ഭാഗികമായി ചിലവുകൾ എറ്റെടുത്തും ഉൽസാഹ പൂർവ്വം സഹകരിച്ച
ഉദാര മനസ്കർ നല്കിയ ആത്മ ധൈര്യമാണു
കൊടുവള്ളി മണ്ഡലം ക്.എം.സി.സി പ്രവർത്തകരെ കർമ്മ നിരതരാക്കിയത്.
ഏതാനും വീടുകൾക്കുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തിക്കഴിഞ്ഞു.
പൂർണ്ണമായും പാരത്രിക നന്മ മാത്രം കാംക്ഷിച്ചു കൊണ്ടു
അതേറ്റെടുത്ത ഉദാര മനസ്കരായ സഹോദരങ്ങൾക്കു വേണ്ടി
പ്രാർഥനാ പൂർവ്വം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്‌.

ബാക്കി വീടുകൾക്കു വേണ്ടി വരുന്ന വലിയൊരു സാമ്പത്തിക സ്രോതസ്സ്
സാധാരണക്കാരായ പ്രവാസി സഹോദരങ്ങളിൽ നിന്നും കണ്ടെത്താനു
ശ്രമങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്.
കല്ല്, സിമന്റ്, കമ്പി തുടങ്ങി കെട്ടിടനിർമ്മാണ സാധനങ്ങൾ തന്നും
കഴിയുന്ന സംഭാവനകൾ അർപ്പിച്ചും
പരമാവധി ആളുക്ളെ ഇതുമായി ബന്ധപ്പെടുത്തിയും പദ്ധതി വിജയിപ്പിക്കണമെന്നു് അപേക്ഷിക്കുകയാണു്.
"പ്രവാസി ബൈത്തു റഹ് മ" പദ്ധതിയുമായി സഹകരിക്കാൻ തയാറായ
ഉദാര മനസ്കരിൽ നിന്നും  ഫണ്ട് സ്വീകരിച്ചു കൊണ്ട്
2 - 5 - 2014  വെള്ളിയാഴ്ച ജിദ്ദ  ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ
നടക്കുന്ന സമ്മേളനത്തിൽ പദ്ധതിയുടെ  ഔദ്യോഗിക പ്രഖ്യാപനം
നിർവഹിക്കപ്പെടുകയാണ്.

നാട്ടിൽ നിന്നുള്ള ജന പ്രതിനിധികളും പ്രമുഖ നേതാക്കളും
സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി
പ്രസിഡണ്ട്  ലത്തീഫ് കളരാന്തിരി,
സെക്രട്ടറി ഒ.പി അബ്ദുസ്സലാം,
ട്രഷറർ സുലൈമാൻ വാവാട്  എന്നിവരുടെ നേത്രത്വത്തിൽ
കഠിന ശ്രമത്തിലാണ്
കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി. സി.  പ്രവർത്തകർ.

--------------------------------------------




Saturday, January 4, 2014

കെടാത്ത ആവേശം

കഴിഞ്ഞ വാരം ജിദ്ദ ഹംദാനിയയിൽ നടന്ന കുടുംബ സംഗമത്തോനുബന്ധിച്ച് അരങ്ങേറിയ ഇശൽ രാവിൽ പ്രവാസി സമൂഹത്തിന്റെ മനം കവര്ന്ന കലാ പ്രതിഭകളെയും, സ്വന്തമായി ചിട്ടപ്പെടുത്തിയ ഒപ്പന തുടങ്ങി തനതു കലാരൂപങ്ങളിലൂടെ സംഗമം അവിസ്മരണീയമാക്കിയ കുടുംബിനികളെയും അനുമോദിക്കാൻ ജിദ്ദ ശറഫിയ ലക്കി ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം, കൊടുവള്ളി കൂട്ടായ്മയുടെ കെടാത്ത ആവേശം വിളിച്ചറിയിക്കുന്നതായി.
പ്രതിഭകൾക്ക് പ്രത്യേകം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മലയാളം ന്യൂസ് പത്രാധിപർ സി.ഒ.ടി അസീസ്‌ സമർപ്പിച്ചു.


പ്രസിഡന്റ്‌ ലത്തീഫ് കളരാന്തിരിയുദെ അധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ സുലൈമാൻ വാവാട്,  ഉസ്മാൻ എടത്തിൽ, എം.ഐ. എസ് ഡയരക്ടർ പി.ടി റഊഫ്, സലിം കളരാന്തിരി, നസീര് തങ്ങൾ, തുടങ്ങി യവര് ആശംസകളർപ്പിച്ചു.
സെക്രട്ടറി ഒ.പി അബ്ദുൽ സലാം സ്വാഗതവും സലിം പൂക്കോട് നന്ദിയും പറഞ്ഞു. 


Saturday, December 28, 2013

കുടുംബ സംഗമം


കൊടുവള്ളി മണ്ഡലം ജിദ്ദാ  കെ.എം.സി. സി കുടുംബ സംഗമം  കെ.എം.സി. സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെ.പി. മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.


സുവർണ്ണ നഗരിയുടെ ഗ്രഹാതുര ചിന്തകളുണർത്തി ജിദ്ദയിലെ കൊടുവള്ളി സ്വദേശികളായ പ്രവാസി സമൂഹം ഹംദാനിയ അൽ വഫാ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ, സംഘാടകരായ കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി പ്രവർത്തകർക്ക് അത് ആത്മ നിർവൃതിയുടെ നിമിഷങ്ങളായി.

ഒരേ നഗരത്തിന്റെ പല ഭാഗങ്ങളിലായി വര്ഷങ്ങൾ കഴിഞ്ഞിട്ടും പരസ്പരം കാണാൻ  കഴിയാതെ പോയ സ്വന്തം നാട്ടുകാരെയും സ്വന്തക്കാരെയും നേരിൽ കാണാനും പഴയ സൌഹൃദങ്ങൾ പുതുക്കാനും ലഭിച്ച അപൂർവ്വ അവസരം ഏവര്ക്കും നവ്യാനുഭവമായി. 

"ബൈത്തുറഹ്മ" ഭവന പദ്ധതി യും, മണ്ഡലത്തിലെ  അര്ഹരായ വിദ്യാർഥികൾക്കു എര്പ്പെടുത്തുന്ന സ്കോളർ ഷിപ്പ് സംരംഭങ്ങളും  ഉൾപ്പെടെ മണ്ഡലം കെ.എം.സി.സി തുടരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പു വരുത്താനും, പ്രവാസികൾ അഭിമുഖീകരിക്കുന്ന സങ്കീര്ണ്ണമായ പ്രശ്നങ്ങളിൽ ആവശ്യമായ ബോധ വൽക്കരണം നടത്താനും സംഗമം ആഹ്വാനം ചെയ്തു. 

കൊടുവള്ളി  മണ്ഡലം ജിദ്ദാ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം  കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് കെപി മുഹമ്മദ്‌ കുട്ടി സാഹിബ് ഉദ്ഘാദനം  ചെയ്തു. 
പ്രസിഡന്റ്റ് ലത്തീഫ് കളരാന്തിരി യുടെ അദ്ധ്യക്ഷതയിൽ  ചേര്ന്ന ഉദ്ഘാടന സെഷനിൽ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് സി.കെ അബ്ദു റഹിമാൻ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ വെള്ളിമാട് കുന്ന്, അഷ്‌റഫ്‌ നെല്ലാങ്കണ്ടി, കൊടുവള്ളി മണ്ഡലം കമ്മിറ്റി ട്രഷറർ സുലൈമാൻ വാവാട്, അബ്ദുറഹ്മാൻ ഇമാദ്, ഉസ്മാൻ എടത്തിൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

പ്രൊഫസർ ഇസ്മായിൽ മരിതേരി നയിച്ച  ബോധവൽക്കരണ ക്ലാസ് കുട്ടികളും കുടുംബിനികളും അടങ്ങുന്ന വലിയ സദസ്സിനു അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
 
കണ്‍ വീനർ കെ.എകെ അൻവർ, നസീര് തങ്ങൾ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.   
മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുസ്സലാം സ്വാഗതവും സലിം പൂക്കോട് നന്ദിയും പറഞ്ഞു. 

കുട്ടികൾക്കായി നടത്തപ്പെട്ട മത്സരങ്ങളും, വർണ്ണവിസ്മയം തീർത്ത ഒപ്പന, ദഫ് മുട്ട്, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും,  റജിസ്ട്രേഷൻ കൂപ്പണ്‍ നറുക്കെടുപ്പും ഉപഹാര സമർപ്പണങ്ങളും കഴിഞ്ഞ് സംഗമം സമാപിക്കുമ്പോൾ ശനിയാഴ്ച പുലര്ച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു. 




















Wednesday, December 25, 2013

കുടുംബ സംഗമം നാളെ.

കൊടുവള്ളി മണ്ഡലം ജിദ്ദാ കെ എം സി സി സംഘടിപ്പിക്കുന്ന  കുടുംബ സംഗമം നാളെ വിപുലമായ പരിപാടികളോടെ അരങ്ങേറും. മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി വിവിധ കലാ മത്സരങ്ങളിൽ  പങ്കെടുക്കാൻ ജിദ്ദയിലെ പ്രതിഭാ ധനരായ കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി നസീര് തങ്ങൾ , കെ.കെ അൻവർ, സലിം  എന്നിവര് അറിയിച്ചു.

ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ   പ്രവാസി സംരംഭങ്ങളിൽ  ശ്രദ്ധേയമായ ഒരു കാൽ വെയ്പാണു  ബൈത്തു റഹ്മ  ഭവന പദ്ധതി. പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈത്തു റഹ്മ പദ്ധതിയുടെ  വിജയത്തിനായി  ജിദ്ദയിൽ ഉള്ള  കൊടുവള്ളി പ്രദേശത്തെ പ്രവാസി സമൂഹത്തിന്റെ   പങ്കാളിത്തം  ഉറപ്പു വരുത്താനും, പദ്ധതി ലക്ഷ്യത്തിനപ്പുറം  കൂടുതൽ വിപുലമാക്കാനും ഈ സംഗമത്തോടെ സാധ്യമാകും എന്നാണു സംഘാടകരുടെ കണക്കു കൂട്ടൽ.  

Sunday, December 22, 2013

ജിദ്ദാ കൊടുവള്ളി കുടുംബ സംഗമം


കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി കുടുംബ സംഗമവും കൊടുവള്ളി കൂട്ടായ്മയും സംഘടിപ്പിക്കുന്നു. 
27-12-2013  വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കു ജിദ്ദ ഹംദാനിയ അൽ വഫ ഓഡി റ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ വിജയത്തിന്നായി കെ.കെ.അൻവർ കണ്‍വീനർ ആയി  സബ്‌ കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചു. ഉസ്മാൻ എടത്തിൽ രക്ഷാധികാരിയാണ്.


ജിദ്ദയിലെ വിവിധ മേഖലകളിൽ കാലാകാലങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പരിചിതരും അപരിചിതരുമായ  സ്വന്തം നാട്ടുകാർക്ക്  നേരിൽ കാണാനും, പ്രദേശത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സേവന സംരംഭങ്ങൾക്കും എകീക്ര്ത രൂപം നല്കാനും ലക്ഷ്യമിട്ട് നടത്തുന്ന സംഗമത്തിൽ ഡോക്ടർ ഇസ്മായിൽ മരിതേരി മുഖ്യ പ്രഭാഷണം നടത്തും.

ചിത്ര രചന, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങി കുട്ടികളുടെ കലാ മത്സരങ്ങൾ ഒരുങ്ങുന്ന വേദിയിൽ പ്രരിപാടികളിൽ പങ്കെടുക്കാന് താല്പര്യമുള്ളവർ 26-12-2013 നു മുൻപായി  സലിം പൂക്കോട്  ( 0502628526 ) നസീര് തങ്ങൾ ( 0530097833 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Monday, October 1, 2012

കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു

കെ.എം.സി.സി കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് - ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു. കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കോട്ടകളായി  അറിയപ്പെടുന്ന കൊടുവള്ളി, കിഴക്കോത്ത്  പഞ്ചായത്തുകളില്‍ നിന്നുള്ള ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  യുവജന പങ്കാളിത്തം കൊണ്ടും പഠനാര്‍ഹമായ  ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കൊടുവള്ളി  മണ്ഡലം, കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളുടെയും  സൌദി നേഷനല്‍ കമ്മിറ്റി സാരഥികളുടെയും നെത്ര് ത്വത്തില്‍ ജിദ്ദ ഷറഫിയ ഹില്‍ ടോപ്‌  ഓഡി റ്റോറിയത്തില്‍ നടന്ന യോഗത്തില്‍  പി.ടി.മുഹമ്മദ്‌ സാഹിബ്,  അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്  എന്നിവര്‍ തെരഞ്ഞെടുപ്പ്  നിയന്ത്രിച്ചു . എം.എസ.എഫ്., യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവ  രംഗത്തുണ്ടായിരുന്ന പരിചിതരും അപരിചിതരുമായ സ്വന്തം നാട്ടുകാരില്‍ പലരും കെ.എം.സി.സി യുടെ തണലില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതൊരു അവിസ്മരണീയ സംഗമം കൂടിയായി.

കൊടുവള്ളി മണ്ഡലം സി.എച്ച് സെന്റര്‍ ഫണ്ട് കൈമാറി


സി.എച്ച് സെന്റര്‍ ഫണ്ടിലേക്ക് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സംഭരിച്ച  തുക, മണ്ഡലം കമ്മിറ്റി ട്രഷറര്‍ സുലൈമാന്‍ വാവാട്  കോഴിക്കോട് ജില്ലാ   കെ.എം .സി.സി സെക്രട്ടറി അബ്ദുറഹിമാന്‍ വെള്ളിമാട് കുന്ന്‍ നു  കൈമാറുന്നു. 

Friday, September 28, 2012

സി.എഛ് -ചരിത്രത്തിലെ വിസ്മയം

ജിദ്ദ:
        അക്ഷരങ്ങളില്‍ അറിവിന്റെ വെളിച്ചവും ആലോചനകളില്‍ സാമൂഹ്യ പരിഷ്കരണത്തിന്റെ അമൃതും  പകര്‍ന്നു മുസ്ലിം കൈരളിക്കു ദിശാ ബോധം നല്‍കിയ പ്രതിഭാ ശാലിയായ  മര്‍ഹൂം സി.എഛ് മുഹമ്മദ്‌ കോയ സാഹിബ് ചരിത്രത്തിലെ വിസ്മയ പുരുഷനായിരുന്നുവെന്നു  അബൂബകര്‍ അരിമ്പ്ര പറഞ്ഞു. കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത്‌ കെ.എം.സി.സി സംയുക്ത കണ്‍വെന്‍ഷനില്‍  സി.എഛ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു   അദ്ദേഹം. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണ സിരാ കേന്ദ്രങ്ങളില്‍ ഇട പെടുമ്പോള്‍ തന്നെ പൊതു സമൂഹത്തില്‍ അതിനു അംഗീകാരം നേടിയെടുക്കാനും സി.എച്ചിന് സാധ്യമായത് വൈകാരിക പ്രകടനങ്ങളെ മറി കടക്കാനുള്ള ദാര്‍ശനിക പ്രതിഭ കൊണ്ടായിരുന്നു. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ ഷിപ്പ് അനുവദിക്കാന്‍ എടുത്ത തീരുമാനം ഉദാഹരിച്ചു കൊണ്ട് അദ്ദേഹം വിശദമാക്കി. വ്യക്തി ജീവിതത്തിലും സാമൂഹ്യ രംഗത്തും വിനയവും ലാളിത്യവും  കാത്തു സൂക്ഷിച്ച സി.എഛ്, സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി കര്‍ക്കശ നിലപാട് സ്വീകരിച്ചപ്പോള്‍, അര്‍ഹതക്കുള്ള അംഗീകാരമായി അധികാര കേന്ദ്രങ്ങള്‍ ആ സ്വരം വിലയിരുത്തി.
        ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സേവന രംഗത്തും പ്രവാസ ലോകത്തെ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക യാണ്  കെ.എം.സി.സി എന്നും, മുസ്ലിം ലീഗിന്റെ നേതൃത്വം  സമുദായത്തിന് ആത്മ വിശ്വാസം പകരുന്ന പോലെ, പ്രവാസി സമൂഹത്തിനു സമാശ്വാസത്തിന്റെ കരുത്തു പകരാന്‍  കര്‍മ രംഗത്ത്  സമര്‍പ്പണ സന്നദ്ധതയുമായി  കെ.എം.സി.സി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ സാധാരണക്കാരിലേക്ക് ഈ മഹിത സന്ദേശം എത്തിക്കണമെന്ന്  കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ പി.ടി. മുഹമ്മദ്‌ സാഹിബ് പറഞ്ഞു.       
കെ.എം.സി.സി കൊടുവള്ളി  മണ്ഡലം ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ ലത്തീഫ് കളരാന്തിരിയുടെ അധ്യക്ഷതയില്‍ ഷറഫിയ ഹില്‍ ടോപ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഉസ്മാന്‍ എടത്തില്‍ ഉദ്ഘാടനം ചെയ്തു .
കെ.എം സി.സി. കൊടുവള്ളി മണ്ഡലം ജനറല്‍ കമ്മിറ്റി സെക്രട്ടറി ഒ.പി സലാം, ട്രഷറര്‍ സുലൈമാന്‍ വാവാട് , കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.പി മുനീര്‍ നെല്ലാങ്കണ്ടി സ്വാഗതമാശംസിച്ചു.

Thursday, September 27, 2012

കര്‍മ്മ വീഥിയില്‍

       1948  മാര്ച്ച്   10 നു  മദിരാശിയിലെ രാജാജി ഹാളിൽ  നടന്ന സമ്മേളനത്തിൽ ഇന്ത്യന്‍ യുനിയന്‍  മുസ്ലീം ലീഗ് സ്ഥാപിതമായി. വൈദേശികാധിപത്യത്തിന്റെ കറുത്ത നൂറ്റാണ്ടുകളില്‍ രാജ്യത്തിന്റെ നന്മയും സ്വാതന്ത്ര്യവും സ്വപ്നം കണ്ട മുന്ഗാമികള്‍ക്ക് വിഭജനത്തിന്റെ തിക്താനുഭവം നല്‍കി കൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം സഫലമായത്. സ്വതന്ത്ര മതേതര ഭാരതത്തിലെ ന്യൂന പക്ഷ വിഭാഗങ്ങളില്‍ സ്വാഭാവികമായും ഉടലെടുത്ത ആശങ്കകള്‍ക്ക് അറുതി വരുത്താനും രാജ്യത്തിന്റെ അഘണ്ടതയും സമാധാനവും കാത്ത് സൂക്ഷിച്ചു കൊണ്ട്  സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി മത ന്യൂന പക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും നടത്തിയ  ദീര്‍ഘ വീക്ഷണ പരമായ ഒരു കാല വെയ്പായിരുന്നു  ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന ആശയം. ഹരിത പതാകയുടെ സ്ഥാപിത ലക്ഷ്യത്തില്‍ സംശയാലുക്കളായ ദോഷൈക ദൃക്കുകള്‍ക്കൊക്കെ, രാജ്യ സ്നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായി മാറിയ  ഒരു സമര്‍പ്പിത സമൂഹത്തിന്റെ മറുപടിയാണ് പിന്നീടുള്ള ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെ ചരിത്രം. 

Sunday, September 16, 2012

സുവര്‍ണ്ണ നഗരി.

        കോഴിക്കോട് നഗരത്തില്‍ നിന്നും ഇരുപത്തി മൂന്നു കിലോമീറ്റര്‍. ദേശീയ പാത ഇരുന്നൂറ്റി പന്ത്രണ്ട് ഊട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൂനൂര്‍ പുഴയുടെ തീരത്ത് പ്രക്രതി രമണീയമായ പ്രദേശം. സ്വാതന്ത്ര്യ  സമരത്തിന്റെ വീര ഗാഥകള്‍ക്കൊപ്പം,  ശഹീദ് ടിപ്പു സുല്‍ത്താന്‍ കടന്നു പോയ രാജ വീഥിയില്‍ അന്നത്തെ ആ കുളമ്പടി ശബ്ദം ഓര്‍മയില്‍ സൂക്ഷിക്കുന്ന,   മലബാറിന്റെ മഹത് സംസ്കൃതിക്കൊപ്പം കനക ശോഭയില്‍ തിളങ്ങുന്ന  സുവര്‍ണ്ണ നഗരി. കൊടുവള്ളി ക്ക് ധാരാളം ഉണ്ട് വിശേഷണങ്ങള്‍. ... തെല്ലൊരഹങ്കാരത്തോടെ കൊടുവള്ളിക്കാര്‍ ഇന്നും പറയും. കേരളത്തില്‍ എവിടെ യൊക്കെ തെരഞ്ഞാലും കാണാത്ത ചില നന്മകള്‍ കാത്തു സൂക്ഷിക്കുന്ന നാടാണ് ഇത്. വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കോ കമ്യുണിസ്റ്റ് കാര്‍ക്കോ വളക്കൂറുള്ള മണ്ണല്ല  കൊടുവള്ളി. അത് കൊണ്ട് തന്നെ മുസ്ലിം ലീഗിന്റെ ഈ ഉരുക്ക് കോട്ട നന്മയുടെ ചിഹ്നമായി തല ഉയര്‍ത്തി നില്‍ക്കുന്നു.. 
        ഏറ്റവും ഒടുവിലെ പുന ക്രമീകരണത്തില്‍  കൊടുവള്ളി, കിഴക്കോത്ത് , മടവൂര്‍, നരിക്കുനി,  കട്ടിപ്പാറ, താമരശ്ശേരി, ഓമശ്ശേരി  എന്നീ ഏഴു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കൊടുവള്ളി നിയമ സഭാ നിയോജക മണ്ഡലം യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ്. പ്രദേശത്തിന്റെ നാനാ വിധ പുരോഗതികളില്‍, ഇ അഹമ്മദ് സാഹിബും, മര്‍ഹൂം പി.വി മുഹമ്മദ്‌ സാഹിബും, മര്‍ഹൂം പി.എം അബു ബക്കര്‍ സാഹിബും, സി മോയിന്‍ കുട്ടി സാഹിബ്, സി മമ്മുട്ടി  തുടങ്ങി  മണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ കയ്യൊപ്പുകാണാം. വി.എം ഉമര്‍ മാസ്റ്ററാണ്  ഇപ്പോള്‍ കൊടുവള്ളി മണ്ഡലം എം.എല്‍.എ. 
        ഹരിത രാഷ്ട്രീയത്തിന്റെ സമത്വ സുന്ദരമായ സ്നേഹ സാന്ത്വന സ്പര്‍ശമായി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവാസ ലോകത്തെങ്ങും നിറഞ്ഞു നില്‍ക്കുമ്പോള്‍ .. വിശുദ്ധ ഗേഹങ്ങളുടെ കവാട നഗരിയായ ജിദ്ദ മഹാ നഗരത്തില്‍ കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി പ്രവര്‍ത്തകര്‍ കര്‍മ നിരതരാണ്.